സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
എന്നാല്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജീവനക്കാരിയെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയോ
ടെയാണ് സംഭവം നടന്നത്. കാലിന് പരിക്കേറ്റ ജീവനക്കാരിക്ക് ഒന്‍പത് തുന്നലുകളുണ്ടെന്നാണ് വിവരം. നേരത്തെ സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ കാലപ്പഴക്കത്തെ തുടര്‍ന്ന് അപകടാവസ്ഥയിലാണെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അറിയിച്ചിരുന്നു.
Read more
ഇവ പുതുക്കി പണിയണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.