കൊല്ലത്ത് വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്.
ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് കേസില്‍ പിടിയിലായത്. വാറ്റ് കേസില്‍ എക്‌സൈസ് പിടിയിലായ അന്‍സാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷൈജു മോഷണം നടത്തിയത്. ഇതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഷൈജു അറസ്റ്റിലായത്.
Read more
വാറ്റ് കേസിലെ പ്രതി അന്‍സാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ടോര്‍ച്ച് എന്നിവ മോഷ്ടിച്ചെന്നാണ് പരാതിയിലുള്ളത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മാങ്ങ മോഷണം ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന സംഭവം ഉണ്ടായിരിക്കുന്നത്.