സിപിഐ ദേശീയ സെക്രട്ടേറിയറ്റിൽ കാനത്തിന് പകരം ആനി രാജയെ നിർദേശിച്ചു. ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് നേതൃത്വം ആനി രാജയെ നിർദ്ദേശിച്ചത്. നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത്. എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി. അതേസമയം നിർദേശത്തെ പൂർണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു. ഒന്നിന്റെയും പുറകെ പോകാൻ ഉദ്ദേശമില്ലെന്നും പാർട്ടി അംഗമായി തുടരുമെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.