എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയിയില്‍ ചേരുമെന്ന് അഭ്യൂഹം

കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയിലേക്കെന്നെ് അഭ്യൂഹം. അനില്‍ ആന്റണി ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും.

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബിജെപി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഒരു നേതാവ് കൂടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് അനിലിന്റെ മറുപടി.

Read more

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പലതവണ രംഗത്തെത്തിയിരുന്നു.