തിരുവനന്തപുരം നഗരസഭയിൽ വീണ്ടും തട്ടിപ്പ്; സസ്‌പെന്‍ഷനിലായ കാഷ്യര്‍ക്ക് എതിരെ പുതിയ കേസ്‌

തിരുവനന്തപുരം നഗരസഭയില്‍ സസ്‌പെന്‍ഷനിലായ കാഷ്യര്‍ക്കെതിരെ പുതിയ തട്ടിപ്പ് കേസ്. 2,55,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. കഴക്കൂട്ടത്തെ സോണല്‍ ഓഫീസിലാണ് തട്ടിപ്പ് നടന്നത്. ഓഡിറ്റ് വിഭാഗം ഇവിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കുടിവെള്ള കണക്ഷന് വേണ്ടി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ടും നികുതിയിനത്തിലും ജനങ്ങള്‍ അടച്ച പണം അപഹരിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. മാസങ്ങളായി നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനകള്‍ നടക്കുകയാണ്.

സംഭവത്തില്‍ കാഷ്യറായ അന്‍സല്‍ കുമാറിന് എതിരെ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

Latest Stories

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് എംഎ ബേബി

RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

PBKS UPDATES: അവന്മാരുടെ മണ്ടത്തരമാണ് തോൽവിക്ക് കാരണമായത്, കൂടാതെ ദുരന്തം ബോളിങ്ങും: ശ്രേയസ് അയ്യർ

'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

ഒരു മാസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്; അവഗണിച്ചാല്‍ പിന്നീട് ഒരിക്കലും യുഎസില്‍ കാലുകുത്താനാവില്ല

വിഎസ് കൊളുത്തിവിട്ട മൈക്രോഫിനാന്‍സ് തട്ടിപ്പും വെള്ളാപ്പള്ളിയുടെ ബിഡിജെഎസും; വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം