തിരുവനന്തപുരം നഗരസഭയില്‍ സസ്‌പെന്‍ഷനിലായ കാഷ്യര്‍ക്കെതിരെ പുതിയ തട്ടിപ്പ് കേസ്. 2,55,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. കഴക്കൂട്ടത്തെ സോണല്‍ ഓഫീസിലാണ് തട്ടിപ്പ് നടന്നത്. ഓഡിറ്റ് വിഭാഗം ഇവിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കുടിവെള്ള കണക്ഷന് വേണ്ടി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ടും നികുതിയിനത്തിലും ജനങ്ങള്‍ അടച്ച പണം അപഹരിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. മാസങ്ങളായി നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനകള്‍ നടക്കുകയാണ്.
Read more
സംഭവത്തില്‍ കാഷ്യറായ അന്‍സല്‍ കുമാറിന് എതിരെ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.