കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഹൗസിംഗോ? ഗംഗാവലി പുഴയില്‍ നിന്ന് ആക്ടീവ പുറത്തെടുത്തു; തിരച്ചിലിന് തടസമായി മഴ

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ പുരോഗമിക്കുന്നു. ലോറിയുടെ ഹൗസിംഗ് ഭാഗം തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലഭിച്ച ലോഹഭാഗം അര്‍ജുന്റെ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം ലോറിയുടെ ടയറുകളും ലോഹഭാഗങ്ങളും കണ്ടെത്തിയെങ്കിലും അത് അര്‍ജുന്റെ ലോറിയുടേത് ആയിരുന്നില്ല.

നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ പതിച്ച ടാങ്കര്‍ ലോറിയുടേതായിരുന്നു. ഗംഗാവലി പുഴയില്‍ രാവിലെ ആരംഭിച്ച പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയ ലോഹഭാഗങ്ങളും ടാങ്കര്‍ ലോറിയുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ ഒരു ആക്ടീവ സ്‌കൂട്ടറും അക്വേഷ്യ തടിക്കഷ്ണങ്ങളും തിരച്ചിലില്‍ കണ്ടെത്തി.

സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ലോറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഷിരൂരില്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മഴ ആരംഭിച്ചത് പ്രതിസന്ധിയാകുന്നുണ്ട്. നാവികസേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.

പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും പരിശോധനയ്ക്കായി പുഴയിലുണ്ട്. ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവറും പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, എന്നാൽ തന്റെ വഴി മറ്റൊന്നാണെന്ന് മൻമോഹൻ സിംഗ് തിരിച്ചറിഞ്ഞു; ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി