'അശാന്തന്റെ അന്ത്യയാത്ര: സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു'- ഡോ: ആസാദ്

ചിത്രകാരനായ അശാന്തന് അന്ത്യയാത്ര നല്‍കാന്‍ സവര്‍ണ സംഘപരിവാരങ്ങളുടെ സമ്മതം യാചിച്ചത് സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാരാണെന്നത് നമ്മെ നടുക്കണമെന്ന് ഡോ: ആസാദ്. അവര്‍ക്കു മുന്നില്‍ കുനിഞ്ഞ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ഒരു ജനതയുടെ ആത്മാഭിമാനത്തെ കീറി മുറിച്ചുകൊണ്ടാണ്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ തയ്യാറാക്കിയ പന്തലിനും പിച്ചിച്ചീന്തപ്പെട്ട ഛായാചിത്രത്തിനും മുന്നില്‍ പുറംതിണ്ണയില്‍ കിടക്കട്ടെ ദളിതനെന്ന മനുവിന്റെ അളിഞ്ഞ ആജ്ഞയുടെ നടത്തിപ്പുകാരായാണ് അധികാരികള്‍ മാറിയത്.

സര്‍ക്കാര്‍ ഭൂമിയില്‍ അശാന്ത കലാകാരനോ ദളിതനോ വഴിമുടക്കാന്‍ ആരാണ് അവകാശി ചമഞ്ഞത്? വ്യാജ അധികാരികളെ ആദരിച്ചിരുത്തിയ നീതിബോധം ആരുടേതായിരുന്നു? ഏത് ഉദ്യോഗസ്ഥരുടേതായിരുന്നു? സംഘപരിവാര യോഗിമാരുടെ സംസ്ഥാനമല്ല കേരളം എന്നാണ് നാം പറഞ്ഞുപോന്നത്. ഇന്നിപ്പോള്‍ അങ്ങനെയൊരു തീര്‍ച്ചയും നമുക്കു നഷ്ടമായി. സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു.

അല്ലെങ്കില്‍ നീതിയെന്ന പദം സ്വയം റദ്ദാവും. അന്ധവിശ്വാസം ആയുധം ധരിച്ചെത്തിയാല്‍ ജനാധിപത്യത്തിന് കാവലൊരുക്കേണ്ടവര്‍ പതറാമോ? നിയമം മനുവിന്റേതല്ല. ജനാധിപത്യ കാലത്തേതാണ്. ഭൂതവേഴ്ച്ചാ കുളിരുകൊള്ളുന്ന പിന്‍നോക്കികള്‍ ശ്മശാനങ്ങള്‍ക്ക് കാവല്‍ നില്‍ക്കട്ടെ. മനുഷ്യനെ ആദരിക്കാത്തവന്റെ ഒരു വാക്കും കേള്‍ക്കേണ്ടതോ ഒരു വിശ്വാസവും ആദരിക്കപ്പെടേണ്ടതോ അല്ല. ചത്തിട്ടും ചവിട്ടുന്ന കാലുകള്‍ ഇനി ബാക്കിയാവരുതെന്നും ആസാദ് പറഞ്ഞു

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന