'ആര്യ രാജേന്ദ്രന്‍ പറയുന്നത് നുണ'; തോട് ശുചീകരണം കോര്‍പ്പറേഷന്റെ ചുമതലയെന്ന് റെയില്‍വേ

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി റെയില്‍വേ അധികൃതര്‍. തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് കത്തയച്ചെന്നും അനുവാദം നല്‍കിയില്ലെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ ആരോപണം.

എന്നാല്‍ ആര്യ പറയുന്നത് നുണയാണെന്നും തോട് ശുചീകരിക്കേണ്ടതിന്റെ ചുമതല കോര്‍പ്പറേഷനാണെന്നുമാണ് റെയില്‍വേ എഡിആര്‍എം എംആര്‍ വിജി പറയുന്നത്. ഒരു തവണ പോലും കോര്‍പ്പറേഷന്‍ തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടില്ലെന്നും എഡിആര്‍എം അറിയിച്ചു. ഭാവിയിലും ടണല്‍ വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന് യാതൊരു തടസവും ഉണ്ടാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

റെയില്‍വേ ഖരമാലിന്യങ്ങള്‍ തോട്ടില്‍ കളയുന്നില്ല. റെയില്‍വേ വെള്ളം മാത്രമേ ഒഴുക്കി വിടുന്നുള്ളൂ. ഇത്തവണ കോര്‍പ്പറേഷന്‍ തടസം പറഞ്ഞപ്പോള്‍ റെയില്‍വേ അത് ഏറ്റെടുത്തെന്നും എഡിആര്‍എം വിശദമാക്കി. അതേസമയം റെയില്‍വേ രക്ഷാപ്രവര്‍ത്തനത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് എഎ റഹീം എംപി ആരോപിക്കുന്നു.

റെയില്‍വേ ഉദ്യോഗസ്ഥര്‍ ആരും തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം നല്‍കുന്നില്ലെന്നും വിദ്രോഹപരമായ നടപടികള്‍ കൈക്കൊള്ളുന്നെന്നുമാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ട്രെയിന്‍ കടത്തിവിട്ടത് ഞെട്ടലുണ്ടാക്കിയെന്നും റഹീം കുറിച്ചു.

Latest Stories

സിനിമാ പ്രമോഷന്‍ വിനയായി, ഒടുവില്‍ ഒളിവില്‍ പോയി രാം ഗോപാല്‍ വര്‍മ്മ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

IPL 2025: തീപ്പൊരി ടീം, മുംബൈ പഴയ പ്രതാപത്തിലേക്ക്, എതിരാളികള്‍ കിടുങ്ങും

കോഹ്‌ലി 55 റൺസിൽ ബാറ്റ് ചെയ്യവെയാണ് ആ വാർത്ത കേട്ടത്, അതോടെ അവൻ...; താരത്തോട് സംസാരിച്ചത് വെളിപ്പെടുത്തി ജതിൻ സപ്രു

'ജട്ടി ബനിയൻ ഗ്യാങ്' അഥവാ, 'കച്ച ബനിയൻ ഗ്യാങ്'; പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് പൊലീസ്

'മർദിച്ചത് കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ'; അറസ്റ്റിലായ രാഹുലിനെതിരെ ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ളവ ചുമത്തി

ഇത് യാഷിന്റെ വാക്കുകള്‍.. അല്ലു അര്‍ജുന്‍ സിനിമയും വാക്കുകളും കോപ്പിയടിച്ചു; നടനെതിരെ വിമര്‍ശനം

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം; പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: നവീൻ ബാബുവിന്റെ കുടുംബം

IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി