നിരവധിപേരെ സോഷ്യല്‍ മീഡിയയിലൂടെ പറ്റിച്ച് പണം തട്ടിയ അശ്വതി അച്ചു പൊലീസ് പിടിയില്‍. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്നും പണം തട്ടിയെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വിവാഹം വാഗ്ദാനം നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഇവള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയുമടക്കം നിരവധി പോരെ അശ്വതി അച്ചു ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ട്.
Read more
വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി 68 കാരനില്‍ നിന്ന് തട്ടിയത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടിയിലായത്. ഈ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.