പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകം; മുഖ്യപ്രതിയുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റില്‍

ഒറ്റമൂലി രഹസ്യം അറിയാനായി നിലമ്പൂരില്‍ പരാമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന പേര്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളായ അജ്മല്‍, ഷബീബ് റഹ്‌മാന്‍, ഷെഫീഖ് എന്നിവരാണ് പിടിയിലായത്.

മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇവരാണ് വൈദ്യനെ മൈസൂരില്‍ നിന്നും തട്ടിക്കൊണ്ടു വന്നത്. എറണാകുളം വാഴക്കാലയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ പുലര്‍ച്ചെയാണ് പിടികൂടിയത്.

കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഹുദാബിയിലും രണ്ടു പേരെ കൊന്നിരുന്നു ഈ കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും ഷൈബിന്‍ കൊന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

അബുദാബിയിലെ ഫ്‌ളാറ്റില്‍ 2020ലാണ് ഹാരിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്നു. ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ ഒന്നരവര്‍ഷം ബന്ധിയാക്കിയ ശേഷമായിരുന്നു വൈദ്യനെ കൊന്നത്. ബന്ദിയാക്കിയ വൈദ്യനെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയുമായിരുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്