ഒറ്റമൂലി രഹസ്യം അറിയാനായി നിലമ്പൂരില്‍ പരാമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന പേര്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളായ അജ്മല്‍, ഷബീബ് റഹ്‌മാന്‍, ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇവരാണ് വൈദ്യനെ മൈസൂരില്‍ നിന്നും തട്ടിക്കൊണ്ടു വന്നത്. എറണാകുളം വാഴക്കാലയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ പുലര്‍ച്ചെയാണ് പിടികൂടിയത്.
കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഹുദാബിയിലും രണ്ടു പേരെ കൊന്നിരുന്നു ഈ കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും ഷൈബിന്‍ കൊന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
Read more
അബുദാബിയിലെ ഫ്‌ളാറ്റില്‍ 2020ലാണ് ഹാരിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്നു. ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ ഒന്നരവര്‍ഷം ബന്ധിയാക്കിയ ശേഷമായിരുന്നു വൈദ്യനെ കൊന്നത്. ബന്ദിയാക്കിയ വൈദ്യനെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയുമായിരുന്നു.