കൊല്ലത്ത് 24 ന്യൂസ് സംഘത്തിന് നേരെ ആക്രമണം; കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി മുഴക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം പുളിക്കട കോളനി സ്വദേശി ജോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഐപിസി 294 ബി, 341, 477,506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം. കൊല്ലം ചിന്നക്കടയ്ക്ക് സമീപമുള്ള 24 ഓഫീസിന് സമീപം ലൈവ് റിപ്പോര്‍ട്ടിംഗിനിടെയാണ് റിപ്പോര്‍ട്ടര്‍ അരുണ്‍ രാജിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്.

അസഭ്യം പുലമ്പി അടുത്തെത്തിയ പുളിക്കട കോളനി സ്വദേശി ജോണി ഭീഷണി മുഴക്കുകയും ആക്രമിക്കാന്‍ തുനിയുകയുമായിരുന്നു. കത്തിയും ബിയര്‍ കുപ്പിയും വീശിയാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നാലെ 24 ഓഫീസിലും അതിക്രമിച്ച് കയറി ഇയാള്‍ ഭീഷണി മുഴക്കി. ഒടുവില്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര