ട്രെയിന്‍ ജനാലയിലൂടെ കൈയിട്ട് ഫോണ്‍ തട്ടാന്‍ ശ്രമം; മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ

ട്രെയിന്‍ ജനാലയിലൂടെ കൈയിട്ട് യാത്രക്കാരന്റെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. ട്രെയിനിനകത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ ഉടന്‍ തന്നെ മോഷ്ടാവിന്റെ കൈയില്‍ പിടുത്തമിട്ടതോടെ ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഏകദേശം 10 കിലോമീറ്ററോളമാണ് മോഷ്ടാവിന് ജീവന്‍ പണയംവെച്ച് സഞ്ചരിക്കേണ്ടിവന്നത്.

പാട്നയിലെ സാഹേബ്പുര്‍ കമല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബെഗുസരായിയില്‍ നിന്ന് ഖഗാരിയയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ സഹേബ്പുര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കള്ളന്‍ ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ നോക്കിയത്.

എന്നാല്‍ ട്രെയിനിനകത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ ഉടന്‍ തന്നെ കള്ളന്റെ കൈയില്‍ കയറിപ്പിടിച്ചു. ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ തന്നെ വെറുതേ വിടണമെന്ന് പ്രതി കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാര്‍ പിടിവിട്ടില്ല.

കള്ളനേയും കൊണ്ട് ഏകദേശം പത്ത് കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിച്ചു. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ ആളെ സ്വതന്ത്രനാക്കി വിട്ടയച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈലായിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം