ട്രെയിന്‍ ജനാലയിലൂടെ കൈയിട്ട് യാത്രക്കാരന്റെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. ട്രെയിനിനകത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് ഉടന്‍ തന്നെ മോഷ്ടാവിന്റെ കൈയില്‍ പിടുത്തമിട്ടതോടെ ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഏകദേശം 10 കിലോമീറ്ററോളമാണ് മോഷ്ടാവിന് ജീവന് പണയംവെച്ച് സഞ്ചരിക്കേണ്ടിവന്നത്.
പാട്നയിലെ സാഹേബ്പുര്‍ കമല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബെഗുസരായിയില്‍ നിന്ന് ഖഗാരിയയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ സഹേബ്പുര് സ്റ്റേഷനിലെത്തിയപ്പോഴാണ് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കള്ളന് ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ നോക്കിയത്.
എന്നാല്‍ ട്രെയിനിനകത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് ഉടന്‍ തന്നെ കള്ളന്റെ കൈയില്‍ കയറിപ്പിടിച്ചു. ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ തന്നെ വെറുതേ വിടണമെന്ന് പ്രതി കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാര്‍ പിടിവിട്ടില്ല.
കള്ളനേയും കൊണ്ട് ഏകദേശം പത്ത് കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിച്ചു. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ ആളെ സ്വതന്ത്രനാക്കി വിട്ടയച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈലായിട്ടുണ്ട്.
#ViralVideo | #Bihar Thief caught in action as he tries to snatch mobile phone from train passenger in #Begusarai station. Dangles from window as passengers grab his arms. pic.twitter.com/uVwXuBpOoQ
— India.com (@indiacom) September 16, 2022
Read more