കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസിലെ പീഡനശ്രമം; പരാതി അടിസ്ഥാനരഹിതമെന്ന് ഡ്രൈവര്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാന്‍. പരാതി അടിസ്ഥാനരഹിതമാണ്. മോശമായി പെരുമാറി എന്ന് പറയുന്ന സമയത്ത് വണ്ടി ഓടിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും, ഇതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയോ, രാഷ്ട്രീയ നേതൃത്വമോ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഷാജഹാന്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷണഗിരിക്ക് അടുത്ത വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ ബസ് കൃഷ്ണഗിരിയില്‍ എത്തിയത് ആറരയ്ക്കാണെന്ന് ഡ്രൈവര്‍ പറഞ്ഞു. പരാതിയ്ക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഷാജഹാന്‍ ആരോപിച്ചു.

ഷാജഹാനെതിരെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയിലായാണ് യുവതി പരാതി നല്‍കിയത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം നടന്നത്.

ബസിന്റെ ജനല്‍ നീക്കാന്‍ കഴിയാഞ്ഞതോടെ ഷാജഹാന്റെ സഹായം തേടിയപ്പോള്‍ അയാള്‍ ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. ആ സമയം പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തിരികെ ബെംഗളൂരുവില്‍ എത്തിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സ് പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറി. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.

ഷാജഹാനോട് ഡിടിഒ വിശദീകരണം തേടിയപ്പോളാണ് അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്കെതിരെ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി