ബാറിൽ വച്ച് സൗഹൃദം നടിച്ച് കൂടെക്കൂടി, സൈനികനെ കുടിപ്പിച്ച് മയക്കിക്കിടത്തി മാല പൊട്ടിച്ചു, യുവാവ് അറസ്റ്റിൽ

വിരമിച്ച സൈനികനെ മദ്യം നൽകി ബോധം കെടുത്തി മാല പൊട്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ വച്ച് കണ്ട സൗഹൃദത്തിലാണ് ഇയാൾ വിരമിച്ച സൈനികനോടൊപ്പം കൂടി മദ്യം നൽകിയത്. ഓട്ടോ ഡ്രൈവറാണ് പ്രതി.

അബോധാവസ്ഥയിലായ സൈനികന്റെ കഴുത്തിൽ നിന്ന് ഒന്നരപ്പവന്‌‍റെ മാലയാണ് അനീഷ് പൊട്ടിച്ചെടുത്തത്. സ്വർണമാല യുവാവ് വിറ്റിരുന്നു. ഈ മാസം ആറാം തീയതിയായിരുന്നു സംഭവം.മുൻ സൈനികൻ നഗരത്തിലെ ഒരു ബാറിൽ മദ്യപിച്ചിരിക്കുമ്പോൾ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പിന്നീട് അന്ന് തന്നെ നഗരത്തിലെ പലസ്ഥലങ്ങളിൽ ഇവർ അനീഷിന്റെ ഓട്ടോയിൽ കറങ്ങി മദ്യപിച്ചു. ഒടുവിൽ സൈനികന്‍റെ ബോധം നഷ്ടപ്പെട്ടതോടെ ഓട്ടോ റിക്ഷയിൽ വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഓട്ടോയിൽ തന്നെ ഉപേക്ഷിച്ചു. ബാക്കി അനീഷ് എടുത്ത് കല്ലറയിലെ ജുവല്ലറിയിൽ കൊണ്ടു പോയി വിൽക്കുകയായിരുന്നു.

മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് കാണിക്കുവാനാണ് ഒരു ഭാഗം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു. മാല വിറ്റ ജ്വല്ലറിയിൽ ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്