ബാറുകൾ ഇന്നു മുതൽ തുറക്കാം; പ്രവേശനം രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രം

സംസ്ഥാനത്ത് ബാറുകൾ ഇന്നു മുതൽ പ്രവർത്തിക്കും. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം. ഇന്നു മുതൽ ബാറുകളിലെ മദ്യം പാഴ്സലായി ലഭിക്കുന്ന കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് കോവിഡ് രോഗതീവ്രതയില്‍ കാര്യമായ കുറവില്ലെങ്കിലും കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതിന്‍റെ ഭാഗമാണ് കൂടുതല്‍ ഇളവുകള്‍. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇന്നുമുതല്‍ അനുവദിക്കും.

ബാറുകൾ  തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമാ അസോസിയേഷൻ നിരന്തരം സർക്കാരിനെ സമീപിച്ചിരുന്നു. ഇന്നു മുതൽ ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ പത്തു മുതലും അല്ലാത്ത കേന്ദ്രങ്ങളിൽ പതിനൊന്നു മണി മുതലുമാണ് ബാറുകൾ പ്രവർത്തിക്കുക. രാത്രി 9 മണി വരെയാണ് പ്രവൃത്തി സമയം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ ബാറിൽ ജോലി ചെയ്യാൻ കഴിയുകയുള്ളു. അൻപതു ശതമാനം സീറ്റുകളിൽ മാത്രമേ ഉപയോഗിക്കാവൂ, എ.സി പ്രവർത്തിപ്പിക്കാൻ കഴിയില്ല.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്