സംസ്ഥാനത്ത് ബാറുകൾ ഇന്നു മുതൽ പ്രവർത്തിക്കും. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം. ഇന്നു മുതൽ ബാറുകളിലെ മദ്യം പാഴ്സലായി ലഭിക്കുന്ന കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് കോവിഡ് രോഗതീവ്രതയില്‍ കാര്യമായ കുറവില്ലെങ്കിലും കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതിന്‍റെ ഭാഗമാണ് കൂടുതല്‍ ഇളവുകള്‍. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇന്നുമുതല്‍ അനുവദിക്കും.
Read more
ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമാ അസോസിയേഷൻ നിരന്തരം സർക്കാരിനെ സമീപിച്ചിരുന്നു. ഇന്നു മുതൽ ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ പത്തു മുതലും അല്ലാത്ത കേന്ദ്രങ്ങളിൽ പതിനൊന്നു മണി മുതലുമാണ് ബാറുകൾ പ്രവർത്തിക്കുക. രാത്രി 9 മണി വരെയാണ് പ്രവൃത്തി സമയം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ ബാറിൽ ജോലി ചെയ്യാൻ കഴിയുകയുള്ളു. അൻപതു ശതമാനം സീറ്റുകളിൽ മാത്രമേ ഉപയോഗിക്കാവൂ, എ.സി പ്രവർത്തിപ്പിക്കാൻ കഴിയില്ല.