തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഒരു കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയ ലഹരി വസ്തുക്കള്‍ ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ഹാഷിഷ് ഓയില്‍ മൂന്നര ലക്ഷം രൂപയക്ക് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണ് എന്നാണ് പ്രതികളുടെ മൊഴി. ഇതിനായി പണം മുടക്കിയത് കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഗ്രാമിന് 350 രൂപ നിരക്കിലാണ് വിപണിയില്‍ ഹാഷിഷ് ഓയിലിന്റെ വില്‍പ്പന നടത്തുന്നത്.ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപ വിലയുള്ള ഇതിന് കേരളത്തില്‍ കോടികള്‍ വിലമതിപ്പുണ്ട്.

അറസ്റ്റിലായ പ്രതികള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഒരുമാസമായി പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഇവരുടെ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Latest Stories

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരന്‍റെ മൊഴിയെടുത്തു

മാരുതി നമ്മൾ ഉദ്ദേശിച്ച ആളല്ല! പുത്തൻ ഡിസയറിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ !

കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; കോച്ചിനെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്?