ബിജെപിയുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ല; പാലക്കാട് ഒരുപാട് ഉദാഹരണങ്ങളുണ്ട്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

എല്ലാക്കാലത്തും ബിജെപിയുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസിന് ഒരുകാലത്തും പ്രയാസമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഒരുപാട് അനുഭവങ്ങള്‍ ഉള്ള ജില്ലയാണ് പാലക്കാടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ‘ഡീലിന്’ 1960 മുതല്‍ പാലക്കാട് സാക്ഷ്യംവഹിച്ചിട്ടുണ്ട്. 1960ല്‍ പട്ടാമ്പിയില്‍ ഇ എം എസ് മത്സരിച്ചപ്പോള്‍ ജനസംഘം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ നേരിട്ടുവന്ന് ഇ എം എസിനെതിരെ പ്രചാരണം നടത്തി.

1971ല്‍ എ കെ ജി പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടാക്കി. പക്ഷേ, രണ്ട് തെരഞ്ഞെടുപ്പുകളിലും അവര്‍ക്ക് വിജയിക്കാനായില്ല. 2016ല്‍ നേമത്തും 2024ല്‍ തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കി. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയുമായുള്ള ആത്മബന്ധം നാടിനുവേണ്ടിയല്ല. അവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടിയുള്ളതാണ്. 2016നുശേഷം കോണ്‍ഗ്രസും ബിജെപിയും ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണം: രാഹുൽ ഗാന്ധി

'അങ്ങനൊരു നിയമമില്ല'; ഗൗതം ഗംഭീറിനെ ഒതുക്കാന്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കൂടി വോണ്‍

'നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും....'; നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് രാധിക

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി രണ്ട് പേരെ പരിഗണിക്കുന്നു, ആവേശത്തില്‍ മലയാളി ഫാന്‍സ്

ധനുഷ് ഏകാധിപതിയോ? ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു; വീണ്ടും ചര്‍ച്ചയായി പഴയ വീഡിയോ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ചേനെ: സൗരവ് ഗാംഗുലി

'മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കണമെന്ന് കെ സുധാകരൻ'; സന്ദീപ് വാര്യർ പാണക്കാടെത്തി, സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ

'ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യനായ പരിശീലകനല്ല'; തുറന്നടിച്ച് ടിം പെയ്ന്‍

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ