പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം തുടങ്ങി, തൃശൂർ എടുക്കാനൊരുങ്ങി സുരേഷ് ഗോപി; ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ പതിപ്പിച്ച് ബിജെപി നേതാക്കൾ

ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും തൃശൂർ പ്രചാരണത്തിന് തുടക്കമിടുകയാണ് ബിജെപി. സുരേഷ് ഗോപിക്കുവേണ്ടിയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. രണ്ടുപ്രാവശ്യം വന്ന് പരാജയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി പല രീതിയിലുള്ള നല്ല പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ പ്രതികരിച്ചു.

സുരേഷ് ഗോപി നല്ലൊരു വ്യക്തിയാണെന്നും, അത് മനസിലാക്കിയാണ് പോസ്റ്റർ പതിപ്പിച്ചതെന്നുമാണ് വിശദീകരണം. അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്ന് . നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നാണ് തൃശൂരിലെ ബിജെപി നേതാക്കളുടെ പ്രതികരണം.

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവരെ സ്താനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളുമായി രാഷ്ട്രീയപാർട്ടികൾ സജീവ ചർച്ചകളിലാണ്. സാധ്യതാലിസ്റ്റിലുള്ളവരെ മണ്ഡലങ്ങളിൽ സജീവമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഒരു മുഴം മുൻപെ എന്ന നിലയിൽ തൃശൂരിൽ ബിജെപിയുടെ പരസ്യപ്രചാരണം.