ബസ് കണ്‍സഷന്‍ ഔദാര്യമല്ല, അവകാശം: ആന്റണി രാജുവിന് എതിരെ എസ്.എഫ്‌.ഐ

കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന അപക്വമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് അതെന്നും എസ്എഫ്‌ഐ പറഞ്ഞു.

മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുസര്‍ക്കാരിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്കു കോട്ടം തട്ടുന്നതിന് ഇടയാക്കും. അഭിപ്രായം തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, സെക്രട്ടറി കെഎം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മന്ത്രിക്കെതിരെ നേരത്തെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.വിവാദ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അഭിജിത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

Latest Stories

‘ആശമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്, ആമസോൺ കത്തുമ്പോൾ പ്രതിഷേധിക്കുന്ന ഡിവൈഎഫ്‌ഐക്ക് സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല’; വിമർശിച്ച് ജോയ് മാത്യു

മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തില്‍; മരണത്തിന് മുമ്പ് ഇരുവരും സംസാരിച്ചു; അത്മഹത്യ ഉറപ്പിച്ച് ട്രാക്കില്‍ കയറി; ഐബി ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍

IPL 2025: കോഹ്‌ലിയും ഗെയ്‌ലും രാഹുലും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ചവരായ ആ 5 താരങ്ങളുടെ കൂടെ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു: ഇഷാൻ കിഷൻ

സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് പുതിയ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍; മുന്‍ ഇഡി മേധാവി ഇനി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

നിങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ താല്പര്യമുള്ളവരാണോ? എങ്കിൽ വൈകിക്കേണ്ട, നിങ്ങൾക്കായിതാ ഒരു അവസരം

സുഡാനിലെ നോർത്ത് ഡാർഫർ മാർക്കറ്റിൽ വ്യോമാക്രമണം നടത്തി സൈന്യം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; വാദം പൂർത്തിയായി, നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ

IPL 2025: അയാളെ പോലെ ഒരു വിക്കറ്റ് കീപ്പർ ഇന്ന് ലോകത്ത് ഇല്ല, ആ വീഡിയോ കണ്ട് ഇപ്പോഴത്തെ പിള്ളേരൊക്കെ പഠിക്കണം: ഹർഭജൻ സിങ്

തെക്കൻ സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു

'മോഹന്‍ലാല്‍ ഇഷ്ടതാരം, ഭാര്യ ഏത് സിനിമ ആദ്യം കാണുമെന്ന് അറിയില്ല'; തമിഴ്‌നാട്ടില്‍ എമ്പുരാന്‍-വീര ധീര ശൂരന്‍ പോര്