കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന അപക്വമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് അതെന്നും എസ്എഫ്‌ഐ പറഞ്ഞു.
മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുസര്‍ക്കാരിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്കു കോട്ടം തട്ടുന്നതിന് ഇടയാക്കും. അഭിപ്രായം തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, സെക്രട്ടറി കെഎം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Read more
മന്ത്രിക്കെതിരെ നേരത്തെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.വിവാദ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അഭിജിത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.