ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 ആക്കണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം ചാര്‍ജിന് പുറമെ വിദ്യാര്‍ത്ഥികളുടെ കണ്‍സക്ഷന്‍ നിരക്ക് 5 രൂപയാക്കി വര്‍ധിപ്പിക്കണം. കിലോമീറ്റര്‍ നിരക്ക് ഒരു രീപയാക്കണം എന്നീ ആവശ്യങ്ങളും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

രാത്രികാല യാത്രകളില്‍ മിനിമം ചാര്‍ജ് 14 രൂപയാക്കുന്ന കാര്യം പരിശോധിക്കാനും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ് ചാര്‍ജ് നിരക്ക് കൂട്ടുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗതാഗത മന്ത്രിയുമായി നിരക്ക് വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കഴിഞ്ഞ നവംബറില്‍ ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് ഉയര്‍ത്താമെന്ന് ഉറപ്പ് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടില്ല. ഇതിന് പുറമേ ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം വൈകുന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തയ്യാറടുക്കുന്നത്. നേരത്തെ ഡിസംബറില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു.

Latest Stories

'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണം; ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം; രാജ്യാന്തര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മാര്‍പാപ്പ

അദ്ധ്യക്ഷപദവി ഒഴിയുന്നത് ആത്മവിശ്വാസത്തോടെ: കെ സുരേന്ദ്രൻ

ഗാസയിലെ നാസർ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; നിരവധി രോഗികൾ കൊല്ലപ്പെട്ടു

ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; അന്തര്‍ദേശീയ വിഷയങ്ങളില്‍ ശശി തരൂര്‍ മറ്റുള്ളവര്‍ക്ക് മാതൃക; പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

IPL 2025: എത്രയോ വർഷമായി കളിക്കുന്നു, ഇത്ര ബുദ്ധിയില്ലേ നിനക്ക്; മുംബൈ ഇന്ത്യൻസ് സൂപ്പർ താരത്തെ പരിഹസിച്ച് അമ്പാട്ടി റായിഡു

ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ആ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ?

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ