ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 ആക്കണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം ചാര്‍ജിന് പുറമെ വിദ്യാര്‍ത്ഥികളുടെ കണ്‍സക്ഷന്‍ നിരക്ക് 5 രൂപയാക്കി വര്‍ധിപ്പിക്കണം. കിലോമീറ്റര്‍ നിരക്ക് ഒരു രീപയാക്കണം എന്നീ ആവശ്യങ്ങളും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

രാത്രികാല യാത്രകളില്‍ മിനിമം ചാര്‍ജ് 14 രൂപയാക്കുന്ന കാര്യം പരിശോധിക്കാനും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ് ചാര്‍ജ് നിരക്ക് കൂട്ടുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read more

ഗതാഗത മന്ത്രിയുമായി നിരക്ക് വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കഴിഞ്ഞ നവംബറില്‍ ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് ഉയര്‍ത്താമെന്ന് ഉറപ്പ് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടില്ല. ഇതിന് പുറമേ ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം വൈകുന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തയ്യാറടുക്കുന്നത്. നേരത്തെ ഡിസംബറില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു.