ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരിയറായി സര്‍വീസ് നടത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ പെര്‍മിറ്റ് നിയമങ്ങള്‍ ലംഘിച്ച് സര്‍നവനീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി വിഷയത്തില്‍ ഉത്തരവിറക്കിയത്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Read more
ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുണ്ടെങ്കിലും സ്റ്റേജ് ക്യാരിയറായി വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ ചട്ടലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടെന്നും കോടതി അറിയിച്ചു. ഹര്‍ജി പരിഗണിച്ച കോടതി 50 ശതമാനം പിഴ ഇപ്പോള്‍ അടയ്ക്കാനും ബാക്കി കേസിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മതിയാകുമെന്നും വ്യക്തമാക്കി.