മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍ കോര്‍പറേഷന്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം നടത്തയത്. ചൊവ്വാഴ്ച നടന്ന കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘര്‍ഷം ഉണ്ടാക്കി. പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.

വധശ്രമത്തിന് പുറമേ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. കൗണ്‍സില്‍ ഹാള്‍ നശിപ്പിക്കുകയും, ചേംബറില്‍ അതിക്രമിച്ച കയറുകയും ചെയ്തു. ഔദ്യോഗിക വാഹനം നശിപ്പിച്ചു. മേയറുടെ റൂമിലെ ചില രേഖകള്‍ നഷ്ടപ്പെട്ടുവെന്നും ആരോപണമുണ്ട്. കണ്ടാലറിയാവുന്ന 40ഓളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ചട്ടപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കൗണ്‍സിലര്‍മാരുടെ പരാതിയില്‍ മേയര്‍ക്കെതിരെയും കേസെടുത്തു.മേയര്‍ക്കും, ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കൗണ്‍സിലര്‍മാര്‍ക്കെതിരായ പരാതി വ്യാജമാണെന്നും ആരോപണമുണ്ട്.

Latest Stories

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു