തൃശൂര്‍ കോര്പറേഷന് മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. കൗണ്‍സിലര്‍മാരായ രാജന് പല്ലന്, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം നടത്തയത്. ചൊവ്വാഴ്ച നടന്ന കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘര്‍ഷം ഉണ്ടാക്കി. പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.
വധശ്രമത്തിന് പുറമേ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. കൗണ്‍സില്‍ ഹാള്‍ നശിപ്പിക്കുകയും, ചേംബറില്‍ അതിക്രമിച്ച കയറുകയും ചെയ്തു. ഔദ്യോഗിക വാഹനം നശിപ്പിച്ചു. മേയറുടെ റൂമിലെ ചില രേഖകള്‍ നഷ്ടപ്പെട്ടുവെന്നും ആരോപണമുണ്ട്. കണ്ടാലറിയാവുന്ന 40ഓളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ചട്ടപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more
അതേസമയം കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കൗണ്‍സിലര്‍മാരുടെ പരാതിയില്‍ മേയര്‍ക്കെതിരെയും കേസെടുത്തു.മേയര്‍ക്കും, ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കൗണ്‍സിലര്‍മാര്‍ക്കെതിരായ പരാതി വ്യാജമാണെന്നും ആരോപണമുണ്ട്.