സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെന്ന് പരാതി; ഇല്ലെന്ന് പൊലീസ്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. ഇവരുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. സിദ്ധിഖ് ഇവിടെ എന്നും ചോദിച്ചാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും നാഹി, പോൾ എന്നിവരെക്കുറിച്ച് ഇപ്പോൾ വിവരമില്ലെന്നും പരാതിയിൽ പറയുന്നു. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവർ പറയുന്നു.

അതേസമയം തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് നൽകുന്ന വിശദീകരണം. അതിനിടെ ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെയും സീനിയർ വനിത അഭിഭാഷകരിൽ ഒരാളെയും സുപ്രീംകോടതിയിൽ ഹാജരാക്കാനാണ് സർക്കാർ തീരുമാനം.

Latest Stories

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ

കള്ളങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ ടൈഗര്‍ റോബി തിരികെ നാട്ടിലേക്ക്; വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് കാവലില്‍

'വീണ്ടും ലാസ്‌വേഗാസിൽ പൂർണ നഗ്നനായി ട്രംപ്'; 2016 ന്റെ തനി ആവർത്തനമെന്ന് നെറ്റിസൺസ്

പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന 'ബങ്കർ ബസ്റ്റർ' ബോംബ് !

കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു, ചിലപ്പോൾ പാറയുടെ പുറകിൽ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ അധികാരത്തില്‍ പുറത്താക്കാതെ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

'സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചു, സിം കാർഡും ഡോങ്കിളും എത്തിച്ചു'; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം