ഇന്ന് സമ്പൂർണ ലോക്ഡൗൺ; ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഇളവ്

കോവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ. രണ്ടര മാസത്തെ വാരാന്ത്യ ലോക്ഡൗണിൽ നിന്ന് ശനിയാഴ്ച ഒഴിവാക്കിയെങ്കിലും ഞായറാഴ്ച ദിവസങ്ങളിൽ നിയന്ത്രണം തുടരും.

ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം. കെ.എസ്.ആർ.ടി.സി. സർവീസും ഉണ്ടായിരിക്കില്ല. അതേസമയം സ്വാതന്ത്ര്യദിനമായ അടുത്ത ഞായറാഴ്ചയും ഓണത്തിനും വാര്യന്ത്യലോക്ഡൗണ്‍ ഉണ്ടാവുകയില്ല.

അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.മാളുകള്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കും.

ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.

Read more

നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്നു മേലധികാരികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.