കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുന്ന പാര്‍ട്ടി; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടുമെന്ന് പത്മജ വേണുഗോപാല്‍

സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും സ്ത്രീകളെ മുന്നേറാന്‍ അനുവദിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകളായതിനാല്‍ കോണ്‍ഗ്രസില്‍ ഒരു മൂലയില്‍ ആയിരുന്നു സ്ഥാനമെന്നും പത്മജ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടും. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞുപോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോയതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിലെ ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ.

Read more

ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്ക് പാര്‍ട്ടിയൊന്നുമല്ല വലുത്. വികസനമാണ് അവര്‍ നോക്കുന്നത്. ഇന്നത്തെ തലമുറ പഠനത്തിനായി കേരളത്തില്‍ നില്‍ക്കുന്നുണ്ടോ. അവര്‍ നോക്കുന്നത് കാനഡയും മറ്റ് വിദേശ രാജ്യങ്ങളുമാണ്. അതിന് കാരണം കേരളത്തില്‍ അതിനുള്ള സൗകര്യമില്ലെന്നതാണ്. അത് താന്‍ പ്രതീക്ഷിക്കുന്നത് നരേന്ദ്ര മോദിയില്‍ നിന്നാണെന്നും പത്മജ പറഞ്ഞു.