കെഎസ്‌യുവിനായി കേരള വർമ്മയിൽ നിയമ പോരാട്ടത്തിനിറങ്ങി മാത്യു കുഴൽ നാടൻ; എസ് എഫ് ഐയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകും

സർക്കാരിനെതിരായ പോരാട്ടത്തിനു പിറകെ എസ്എഫ്ഐയ്ക്ക് എതിരെ യുദ്ധത്തിനൊരുങ്ങി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽ നാടൻ. കേരള വർമ്മ കോളജിലെ തിരഞ്ഞെടുപ്പിൽ കേസിനിറങ്ങുന്ന കെ.എസ്.യുവിന് വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാകും. ഹർജി തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോടെ  ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കും.

തൃശൂർ കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചത് അടിമറിയിലൂടെയാണെന്ന കെ.എസ്.യു ആരോപണത്തിന് പിന്നാലെ നീതിയ്ക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിനാണ് ആദ്യം വിജയിച്ചതായി പ്രഖ്യാപിച്ചത്.‍ എന്നാൽ പിന്നീട് എസ്എഫ്ഐ ആവശ്യപ്പെട്ടതനുസരിച്ച് റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് ജയിച്ചെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇടത് അധ്യാപക സംഘടനയുടെ സഹായത്തോടെ കൗണ്ടിംഗ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു കോളേജിന് മുൻപിൽ പ്രക്ഷോപം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തൃശൂർ കളക്ടറേറ്റിന് മുന്നിൽ നിരാഹാരം തുടരുകയാണ്. മന്ത്രി ആർ. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.സുദർശൻ എന്നിവർ വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു