കെ മുരളീധരനെ അനുനയിപ്പിക്കാനില്ല ; പരസ്യവിമർശനങ്ങളിൽ കടുത്ത അതൃപ്തി, തീരുമാനം ​ഹൈക്കമാൻഡിന് വിടും

എംപി കെ മുരളീധരന്റെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് . കടുത്ത നിലപാടുകളും, പരസ്യവിമർശനങ്ങളുമായി മുരളീധരൻ കളം നിറയുമ്പോൾ ഇനി അനുനയിപ്പിക്കേണ്ടതില്ല എന്നതാണ് നേതൃത്വത്തിന്റെ . തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം ​ഹൈക്കമാൻഡ് എടുക്കട്ടെ എന്നതാണ് നിലപാട്.നാളെത്തെ കെപിസിസി ഭാരവാഹി യോ​ഗത്തിലും മുരളിക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം മുരളീധരൻ ആവർത്തിച്ചിരുന്നു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും എംപി അഭിപ്രായപ്പെട്ടിരുന്നു.

പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതി അനിഷ്ടം വെളിപ്പെടുത്തിയും മുരളീധരൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും ഡൽഹിയിലേക്കില്ലെന്ന തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് നേതൃത്വം മുതിർന്നിട്ടില്ല.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന