എംപി കെ മുരളീധരന്റെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് . കടുത്ത നിലപാടുകളും, പരസ്യവിമർശനങ്ങളുമായി മുരളീധരൻ കളം നിറയുമ്പോൾ ഇനി അനുനയിപ്പിക്കേണ്ടതില്ല എന്നതാണ് നേതൃത്വത്തിന്റെ . തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്നതാണ് നിലപാട്.നാളെത്തെ കെപിസിസി ഭാരവാഹി യോഗത്തിലും മുരളിക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം മുരളീധരൻ ആവർത്തിച്ചിരുന്നു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും എംപി അഭിപ്രായപ്പെട്ടിരുന്നു.
Read more
പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതി അനിഷ്ടം വെളിപ്പെടുത്തിയും മുരളീധരൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും ഡൽഹിയിലേക്കില്ലെന്ന തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് നേതൃത്വം മുതിർന്നിട്ടില്ല.