കോവിഡ് ജാഗ്രത; നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി

കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്ന പോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സര്‍ക്കാരാണ് ഈ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യന്മാന് നേരിടുന്നത് എന്നും തീരമേഖലയിൽ രോഗവ്യാപനം തീവ്രമായതായും പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്നാണ് വിലയിരുത്തൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര

IPL 2025: ഇവനെയാണോ ബുംറയുമായി താരതമ്യം ചെയ്യുന്നത്; സ്കൂൾ കുട്ടി നിലവാരത്തിലും താഴെ ആർച്ചർ; രാജസ്ഥാന് റെഡ് അലേർട്ട്