കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്ന പോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സര്‍ക്കാരാണ് ഈ ഉത്തരവ് ഇറക്കിയത്.
Read more
സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യന്മാന് നേരിടുന്നത് എന്നും തീരമേഖലയിൽ രോഗവ്യാപനം തീവ്രമായതായും പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്നാണ് വിലയിരുത്തൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി പറഞ്ഞു.