പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നല്‍കിയതില്‍ വീഴ്ച, വിമര്‍ശനവുമായി സി.പി.ഐ

ഇടുക്കി പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നല്‍കിയ സംഭവത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. ഭൂമി കൈമാറ്റത്തില്‍ വീഴ്ച സംഭവിച്ചതായി സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഭൂമി നല്‍കുന്നതിന് മുമ്പ് ആവശ്യമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതായിരുന്നു. വിഷയം ഗൗരവമുള്ളതാണെന്ന് ശിവരാമന്‍ പറഞ്ഞു.

വൈദ്യുതി വകുപ്പിന് കൈമാറിയ സര്‍ക്കാര്‍ ഭൂമി ആവശ്യത്തിന് ശേഷം മിച്ചമുള്ളത്് റവന്യൂ വകുപ്പിന് നല്‍കേണ്ടതാണ്. അത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും ശിവരാമന്‍ ചൂണ്ടിക്കാട്ടി.

ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടുസര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചത്.ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇവിടെ സര്‍വേക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ ചൊവ്വാഴ്ചയോടെ കെ.എസ്.ഇ.ബിക്ക് നോട്ടിസ് നല്‍കി സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ സംഘത്തിന്റെ നീക്കം

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന