രാജ്യസഭാ സീറ്റ് തര്‍ക്ക പരിഹരം: ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സിപിഐഎം; പാർട്ടികളുമായി വേവ്വേറെ ചര്‍ച്ച

രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടിയുമായി സിപിഐഎം. ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സിപിഐഎം സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. പാർട്ടികളുമായി വേവ്വേറെ ചർച്ച നടത്താനാണ് തീരുമാനം.

സിപിഐക്ക് പുറമെ കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച നടത്താൻ തീരുമാനമായത്. അടുത്ത ദിവസം തന്നെ ചര്‍ച്ച തുടങ്ങാനാണ് തീരുമാനം. പാര്‍ട്ടികളെ അനുനയിപ്പിച്ച് ഈയാഴ്ച തന്നെ ധാരണയിലെത്താനാണ് സിപിഐഎം നീക്കം.

സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഇത്തവണ ഒഴിവു വരുന്നത്. മൂന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടേത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും ജയിക്കാന്‍ കഴിയും. ഇതില്‍ ഒരു സീറ്റ് സിപിഐഎമ്മിനാണ്. ബാക്കിയുള്ള ഒരു സീറ്റിനെച്ചൊല്ലിയാണ് ഇടതുമുന്നണിയില്‍ തര്‍ക്കം നിലനിൽക്കുന്നത്.

നേരത്തെ സീറ്റ് തങ്ങളുടേതാണെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ.മാണിക്ക് വേണ്ടി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇതോടെ സിപിഐയും നിലപാട് കടുപ്പിച്ചു. രാജ്യസഭാംഗത്വവുമായാണ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. പിന്നീടിത് രാജിവച്ചെങ്കിലും 2021 നവംബറില്‍ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലെത്തി. ഈ സാഹചര്യത്തില്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണൊന്ന് കേരളകോണ്‍ഗ്രസ് വാദം ഉന്നയിച്ചു. അതേസമയം ആര്‍ജെഡിയും എന്‍സിപിയും കൂടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ