ഫണ്ട് തിരിമറി: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

ഫണ്ട് തിരിമറി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സിപിഐഎം പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ വി. പ്രസാദാണ് ഫണ്ട് തിരിമറി നടത്തിയതായി പാര്‍ട്ടി കണ്ടെത്തിയത്.

ഇ കെ നായനാര്‍ സ്മാരക ഫണ്ടില്‍ തിരിമറി നടത്തിയതായാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയത്. വി. പ്രസാദ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനത്തിനു പുറമെ കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗമമെന്ന നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നേരെത്തയും വി പ്രസാദ് സാമ്പത്തിക ക്രമക്കേട് നടത്തിയത് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കി.  അയിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റയായ ഇദ്ദേഹം വീണ്ടും സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.