മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ ​വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കുക്കി വിഭാഗമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് മണിപ്പൂർ പോലീസ് അറിയിക്കുന്നത്.

പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സിആർപിഎഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സിആർപിഎഫിന്റെ ഔട്ട്പോസ്റ്റിനുള്ളിൽ വെച്ചാണ് ബോംബ് പൊട്ടിയത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.

Read more

ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​യാ​യ മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷമുണ്ടായിരുന്നു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സി​ന് വെ​ടി​യു​തി​ർ​ക്കേ​ണ്ടി വ​ന്നിരുന്നു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ക്കുകയും ചെയ്തു. ഒ​രു ബൂ​ത്തി​ൽ അജ്ഞാതർ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഔ​ട്ട​ർ മ​ണി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.