കൈതമുക്കില്‍ കുട്ടികള്‍ വിശന്ന് മണ്ണ് തിന്നെന്ന ആരോപണത്തില്‍ ശിശുക്ഷേമ സമിതിയോട് സിപിഎം വിശദീകരണം തേടി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്കിനോടാണ് വിശദീകരണം തേടിയത്. പ്രചാരണം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയതിനു പിന്നാലെയാണ് വിശദീകരണം തേടിയിരിക്കുന്നത്.
വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി വിമലിനോടും വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികള്‍ മണ്ണു തിന്ന സംഭവത്തില്‍ പിതാവ് കൈതമുക്ക് സ്വദേശി കുഞ്ഞുമോനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ മണ്ണുതിന്നുന്നത് കണ്ടെന്ന് ദീപക് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുമോനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് കത്ത് നല്‍കിയിരുന്നു.