'എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ല'; കൈയൊഴിഞ്ഞ് എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ഗോവിന്ദൻ ആരോപിച്ചു. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്. സിപിഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Latest Stories

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

IND VS ENG: വലിയ പുലികളായിരിക്കും, പക്ഷെ കാത്തിരിക്കുന്നത് വമ്പൻ അപകടം; ഇന്ത്യക്ക് അപായ സൂചനയുമായി നവ്‌ജ്യോത് സിംഗ് സിദ്ധു

യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; പിന്നിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, രണ്ട് പേർ അറസ്റ്റിൽ

2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍

CT 2025: പാകിസ്ഥാൻ സമ്മാനദാന ചടങ്ങിലേക്ക് പോകാത്തത് നന്നായി, ഇല്ലെങ്കിൽ അവിടെയും നാണംകെട്ടേനെ: കമ്രാൻ അക്മൽ

ആ നിയമം ഒന്ന് മാറ്റിയാൽ ഞാൻ ഹാപ്പി, ഇത്തവണ അത് എന്നെ സങ്കടപ്പെടുത്തി; തുറന്നടിച്ച് സഞ്ജു സാംസൺ

'ഗാന്ധിജിയുടെ ചെറുമകനെ പോലും വേട്ടയാടുന്ന സംഘപരിവാറിനെയും അതിന് കുട പിടിക്കുന്ന പിണറായി സർക്കാരിനെയും ഈ മണ്ണിൽ നിന്ന് തൂത്തെറിയണം'; ചെന്നിത്തല