'ക്ലാസെടുക്കാന്‍ വരരുത്, കണക്ക് ചോദിക്കുന്നത് എസ്എഫ്‌ഐ ആയിരിക്കില്ല'; ബിനോയ് വിശ്വത്തിനെതിരെ ഭീഷണിയുമായി സിപിഎം പ്രവര്‍ത്തകന്‍

എസ്എഫ്‌ഐയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഭീഷണി. സിപിഎം പ്രവര്‍ത്തകനായ രഞ്ജിഷ് ടിപി കല്ലാച്ചിയാണ് ബിനോയ് വിശ്വത്തിനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സിപിഎം പ്രവര്‍ത്തകന്‍ ബിനോയ് വിശ്വത്തിനെതിരെ ഭീഷണി ഉയര്‍ത്തിയത്.

നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുതെന്നാണ് രഞ്ജിഷിന്റെ ഭീഷണി. നേരത്തെ നാദാപുരം എംഎല്‍എ ആയിരുന്നു ബിനോയ് വിശ്വം. ഇനിയും ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചാല്‍ കണക്ക് ചോദിക്കുന്നത് എസ്എഫ്‌ഐ ആയിരിക്കില്ലെന്നും രഞ്ജിഷ് പോസ്റ്റിലൂടെ പറയുന്നു.

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ബിനോയ് വിശ്വം എസ്എഫ്ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥവും ആദര്‍ശവും അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

എസ്എഫ്ഐയുടേത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശൈലിയല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ മതിയാകൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ നീ എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുത്.. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്എഫ്‌ഐ ആയിരിക്കില്ല ഓര്‍ത്താല്‍ നല്ലത്..

Latest Stories

വിയറ്റ്‌നാം കോളനിക്കിടെ അമ്മയും കനകയും മന്ത്രവാദിയെ വിളിച്ചു വിളിച്ചുവരുത്തി, കാരണം അയാളുടെ ശല്യം!

IPL 2025: ധവാന്റെ പേരും പറഞ്ഞ് ഗാംഗുലിയും പോണ്ടിങ്ങും ഉടക്കി, അവസാനം അയാൾ ആണ് ശരിയെന്ന് തെളിഞ്ഞു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍; അറ്റ പലിശ വരുമാനം 540 കോടി രൂപയായി കുറഞ്ഞു; ആസ്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍

രണ്ട് മലയാളി താരങ്ങളുടെ സ്വപ്ന അരങ്ങേറ്റം; ഒരു വർഷത്തിനിടെ ഒറ്റ മത്സരം പോലും ജയിക്കാനാവാതെ ടീം ഇന്ത്യ

രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം; വിളിച്ചുവരുത്തിയത് ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ്, വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് കുഞ്ചാക്കോ ബോബൻ

ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

വായൂമലിനീകരണം രൂക്ഷം; ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന