വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധിയായി പ്രതികൂല കാലാവസ്ഥ. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.
പുഴയിൽ വെള്ളമുയരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയരുകയാണ്. പുഴയുടെ കുത്തൊഴുക്കും ഭീതി സൃഷ്ടിക്കുകയാണ്. വീണ്ടും ഉരുൾപൊട്ടുമോ എന്ന ഭീതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം മുണ്ടക്കൈയിൽ നിർത്തിവച്ച ബെയ്‌ലി പാലം നിർമാണം പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയിലും പാലം നിർമാണം തുടരുമെന്നാണ് സൈന്യത്തിന്റെ തീരുമാനം. ചൂരൽ മലയിൽ താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ എതിർ കരയിൽ കുടുങ്ങി.
Read more
ഇന്നലെയും പ്രതികൂല കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങുകയായിരുന്നു. എന്നാൽ ഇന്നും പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴക്കോപ്പം മഞ്ഞ് വരുന്നതും വെല്ലുവിളിയാണ്. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ട്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.