സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ ചുംബിച്ചു കൊണ്ടിരുന്ന നടന്‍മാരെ കുറിച്ച് ചില നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. നടിമാരുടെ ദുരനുഭവങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെ നടന്‍ കലൈയരസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നായികയുമായി റൊമാന്‍സ് ചെയ്യുന്നതിനിടെ സംവിധായകന്‍ കട്ട് വിളിച്ചത് താന്‍ കേട്ടില്ല. ഒടുവില്‍ നായിക തന്നെ തള്ളി മാറ്റുകയായിരുന്നു എന്നാണ് കലൈയരസന്‍.
ജീവിതത്തില്‍ ഏറ്റവും നാണംകെട്ടതെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ നിന്നുണ്ടായ അനുഭവമാണ് കലൈയരസരന്‍ പങ്കുവച്ചത്. ”ഒരു സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്യുകയായിരുന്നു. ഹീറോയിനെ കിസ് ചെയ്യുന്ന സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന്‍ കട്ട് പറഞ്ഞു.”
”പക്ഷെ ഞാന്‍ അത് കേട്ടില്ല. വെള്ളം വീഴുന്ന പശ്ചാത്തലത്തിലായിരുന്നു സീനിന്റെ ഷൂട്ട്. അതുകൊണ്ട് തന്നെ കട്ട് വിളിച്ചത് കേട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ നിര്‍ത്താതെ ചുംബിച്ചുകൊണ്ടിരുന്നു. അവസാനം നായിക എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു കട്ട് വിളിച്ചു സംവിധായകനെന്ന്. പിന്നീട് ഞങ്ങള്‍ കോമണ്‍ ഫ്രണ്ടിന് അടുത്ത് വെച്ച് കണ്ടപ്പോള്‍ പറഞ്ഞു കട്ട് വിളിച്ചശേഷം ഏറ്റവും നന്നായി അഭിനയിക്കുന്നത് കലൈയാണെന്ന്.”
”പിന്നീട് ഞാന്‍ സംഭവം എന്താണെന്നും കട്ട് വിളിച്ചത് കേട്ടില്ലെന്നുമെല്ലാം ഹീറോയിന് വിശദീകരിച്ച് കൊടുത്ത് സോറിയും പറഞ്ഞു” എന്നാണ് കലൈയരസന്‍ പറഞ്ഞത്. എന്നാല്‍ നായികയെ കുറിച്ചോ സിനിമയെ കുറിച്ചോ നടന്‍ പറയുന്നില്ല. അതേസമയം, ‘തങ്കം’ എന്ന മലയാള ചിത്രത്തിലാണ് കലൈയരസന്‍ ആദ്യം അഭിനയിച്ചത്. ‘2018’ലും കലൈയരസന്‍ അഭിനയിച്ചിട്ടുണ്ട്.