ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ്,  കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഡി​സം​ബ​ർ ര​ണ്ടോ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്ത് ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ത​മി​ഴ്നാ​ട് തീ​ര​ത്തേ​ത്ത് പ്ര​വേ​ശി​ച്ച​ശേ​ഷം മാ​ത്ര​മേ തീ​വ്ര​ന്യൂ​ന​മ​ർ​ദം എ​ത്ര​ത്തോ​ളം കേ​ര​ള​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്ന് കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.

ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെപ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്..

ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കാലവസ്ഥ മുന്നറിയിപ്പുകള്‍ അനുസരിച്ച് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിർദേശമുണ്ട്.

അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നത് കൊണ്ട് തന്നെ തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

മു​ൻ​ക​രു​ലി​ൻെറ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്.

2017 ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും. മൂന്നു വർഷം മുൻപ് നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമായി. 2,538 കിമീ സഞ്ചരിച്ച ഓഖി 245 ജീവൻ കവർന്നു. 550 പേരെ കാണാതായി.