ശുചീകരണ തൊഴിലാളി ജോയിയുടെ മരണം; അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി റെയിൽവേ

ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി റെയിൽവേ. റെയിൽവേ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും മാലിന്യ പ്രശ്‌നത്തിൽ റെയിൽവേക്ക് ഉത്തരവാദിത്തം ഇല്ലെന്നും ഡിവിഷണൽ മാനേജർ വ്യക്തമാക്കി. അതേസമയം പ്രശ്‌ന പരിഹാരത്തിന് സംയുക്തമായ നടപടികൾ വേണമെന്നും റെയിൽവേ അറിയിച്ചു.

ജോയിയുടെ മരണത്തിൽ റെയിൽവേ ആണ് ഉത്തരവാദി എന്ന് ആരോപണം ഉയരുന്നതിനിടയിലാണ് റെയിൽവേ അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം തോട് വൃത്തിയാക്കാൻ ഇറങ്ങി കാണാതായ ജോയിയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തിരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ എടുക്കെമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തീരുമാനം നാളത്തെ മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ റെയിവേയുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടെന്ന് മന്ത്രി ആവർത്തിച്ചു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം