കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ചാണ് നടപടി. കാർണിവൽ കമ്മിറ്റി നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.