മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചെന്ന് പരാതി

കൊച്ചിയിലെ മോഡലുകളുടെ മരണത്തിലെ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തന്നെ തട്ടിക്കൊണ്ടു പോയതായതെന്ന് സൈജു തങ്കച്ചന്‍ പറഞ്ഞു. സംഭവത്തില്‍ മുനമ്പം പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

ഈ മാസം 16 തിയതി ആയിരുന്നു സംഭവം. ചെറായി കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് സൈജു പറഞ്ഞു. തടവില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ സൈജു തങ്കച്ചനും, നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയ് വയലാറ്റും ഉള്‍പ്പടെ എട്ട് പ്രതികളാണ് ഉള്ളത്.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പായ അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. കൊച്ചിയിലെ ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ സൈജു കാറില്‍ പിന്തുടര്‍ന്നിരുന്നു. അതേസമയം കേസില്‍ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായിരുന്നു.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ